Kerala
ഡൽഹിയിൽ ലീഗ് നേതാക്കളെ കണ്ട് പി വി അൻവർ
ഡൽഹി: ഡൽഹിയിൽ വെച്ച് മുസ്ലീം ലീഗ് നേതാക്കളെ കണ്ട് ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള നേതാവ് പി വി അൻവർ. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതു മൂലം പാർട്ടിയുടെ ഭാവി എന്ത് എന്ന ചോദ്യം ഉയർന്നിരിക്കെയാണ് പി വി അൻവർ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
സൗഹൃദ കൂടിക്കാഴ്ചയാണ് മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയതെന്നും അവരുമായി രാഷ്ട്രീയം ഇല്ലായെന്നുമായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ചുള്ള പി വി അൻവറിൻ്റെ പ്രതികരണം. ലീഗിലേക്ക് താൻ ഒരിക്കലും പോകില്ല, ഇപ്പോഴുള്ള സാമൂഹിക സംഘടനയെ രാഷ്ട്രീയ സംഘടനയാക്കി മാറ്റാനാണ് തന്റെ ശ്രമമെന്നും പി വി അൻവർ പറഞ്ഞു.
ഇപ്പോഴുള്ള നില തന്നെ തുടരുമെന്നും രാഷ്ട്രീയനിലപാടിൽ തത്കാലം മാറ്റമില്ലെന്നും പി വി അൻവർ പറഞ്ഞു. കെ സുധാകരനുമായും രമേശ് ചെന്നിത്തലയുമായും താൻ കൂടിക്കാഴ്ച നടത്താറുണ്ടെന്നും അവരെല്ലാം ഡൽഹിയിൽ ഉണ്ടെന്നും പി വി അൻവർ പറഞ്ഞു.