Kerala
പി വി അൻവറിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി
കോഴിക്കോട്: രാജി വെച്ച നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
മുഖ്യമന്ത്രിയുടെ പാെളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെയാണ് എം വി ഗോവിന്ദൻ രംഗത്തെത്തിയത്.
അൻവർ ശത്രുവായി പ്രഖ്യാപിച്ചയാളാണ് പി ശശി എന്നും ആ ശശി പറഞ്ഞിട്ടാണ് പ്രതിപക്ഷ നേതാവിനെതിരെ ആരോപണമുന്നയിച്ചതെന്നാണ് ഇപ്പോൾ പറയുന്നത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. അൻവറിന് ഇനി മറുപടിയില്ല എന്നും യുഡിഎഫിൽ പോകാൻ മാപ്പപേക്ഷ തയ്യാറാക്കി നിൽക്കുകയാണ് അദ്ദേഹമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. ഉപതിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് തയ്യാറാണെന്നും ഗോവിന്ദൻ പ്രതികരിച്ചു.