Kerala
പുഷ്പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; രേവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം കൈമാറി നിർമ്മാതാക്കൾ
പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് ചിത്രത്തിന്റെ നിർമാതാക്കൾ 50 ലക്ഷം രൂപ ധനസഹായം കൈമാറി.
യുവതിക്കൊപ്പം പരിക്കേറ്റ ഇവരുടെ മകൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് നിർമാതാവ് നവീൻ യെർനേനി കുടുംബത്തിന് ചെക്ക് കൈമാറിയത്.
യുവതിയുടെ മരണത്തിൽ അനുശോചിക്കുന്നതായും ഇവരുടെ കുടുംബത്തിനുള്ള പിന്തുണയായിട്ടാണ് തുക നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.