Kerala
പത്തനംതിട്ടയിലെ ബൂത്തിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് ബൂത്തിൽ എൻഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം. പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂളിലെ 232-ാം നമ്പർ ബൂത്തിലാണ് മറ്റു ചിഹ്നങ്ങളെക്കാൾ താമര ചിഹ്നത്തിന് വലിപ്പം കൂടിയെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്. കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്‍റെ തനിയാവർത്തനമാണ് യുഡിഎഫിന്‍റെ ലക്ഷ്യം. ഒരു സീറ്റെന്ന നാണക്കേടില്‍ നിന്നുളള കരകയറ്റവും മുന്നേറ്റവുമാണ് ഇടത് സ്വപ്നം. അക്കൗണ്ട് തുറന്ന് കേരളം ബാലികേറാ മലയല്ലെന്ന് തെളിക്കേണ്ട ദൗത്യമാണ് ബിജെപിക്ക്.