India
എന്റെ അമ്മ രാജ്യത്തിനു വേണ്ടി താലിമാല ത്യജിച്ചു, മുത്തശ്ശി ആഭരണങ്ങള്‍ നല്‍കിയതും നാടിനായി; പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘താലിമാല’ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അന്‍പത്തിയഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ആര്‍ക്കെങ്കിലും താലിമാല നഷ്ടമായിട്ടുണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാല (മംഗള്‍സൂത്ര) വരെ പിടിച്ചുപറിക്കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എന്റെ മുത്തശ്ശി അവരുടെ സ്വര്‍ണാഭരണങ്ങള്‍ യുദ്ധകാലത്ത് രാജ്യത്തിന് വേണ്ടിയാണ് നല്‍കിയതെന്നും പ്രിയങ്ക പറഞ്ഞു.
കഴഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ മോദിയില്‍നിന്ന് കേട്ടത് വികസനത്തെ കുറിച്ചോ, ജനങ്ങളുടെ പുരോഗതിയെ കുറിച്ചോ ആയിരുന്നില്ല. പകരം വിദ്വേഷ പരാമര്‍ശങ്ങളായിരുന്നു. ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും പ്രിയങ്ക പറഞ്ഞു.