Kerala

ടി.വി. പ്രശാന്തുമായി മുൻപരിചയമില്ല, അന്വേഷണ സംഘത്തിന്റെ ‍ചോദ്യം ചെയ്യലിൽ വ്യക്തമാക്കി പി.പി. ദിവ്യ

Posted on

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആണ് കണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക്  എതിരെ കുരുക്ക് മുറുകുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ‍ചോദ്യം ചെയ്യലിൽ പി.പി. ദിവ്യ കൊടുത്ത മൊഴിയിൽ പ്രശാന്തുമായി മുൻപരിചയമില്ലെന്നാണ് വ്യക്തമാക്കിയത്.

പെട്രോൾ പമ്പിന് അംഗീകാരം ലഭിക്കാൻ എ.ഡി.എം. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന്‌ പരാതി നൽകിയ ടി.വി. പ്രശാന്തുമായി മുൻപരിചയമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ‍ചോദ്യം ചെയ്യലിൽ പി.പി. ദിവ്യ വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിലെ നിക്ഷേപക സഹായ ഡെസ്കിൽ വന്ന അപേക്ഷകനാണ്‌ പ്രശാന്ത്. എതിർപ്പില്ലാരേഖ ലഭിക്കാതെ വന്നപ്പോൾ സഹായത്തിനായി എ.ഡി.എമ്മുമായി ബന്ധപ്പെടുക മാത്രമാണ് ചെയ്തത്. രേഖ നൽകാൻ എ.ഡി.എം. പണം വാങ്ങി. അക്കാര്യം പ്രശാന്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നവീൻ ബാബുവിനോട് ചോദിച്ചതെന്ന് ദിവ്യ ആവർത്തിച്ചു. ചൊവ്വാഴ്ച അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കളക്ടർ അരുൺ കെ. വിജയൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version