Kerala
തൃശൂര്‍ പൂരം വെടിക്കെട്ട്: കേന്ദ്ര നിലപാടിനെതിരെ വീണ്ടും സര്‍ക്കാര്‍, കത്തയച്ചു
തിരുവനന്തപുരം: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവില്‍ കേന്ദ്ര നിലപാടിനെതിരെ വീണ്ടും സംസ്ഥാന സര്‍ക്കാര്‍. ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തയച്ചെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് വെടിക്കെട്ട്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും വി എന്‍ വാസവന്‍ പറഞ്ഞു. തൃശൂരില്‍ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു