Kottayam
പൂഞ്ഞാർ തെക്കേക്കര വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശ മേഖലയിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണം
കോട്ടയം: പൂഞ്ഞാർ:കേന്ദ്ര സർക്കാർ ജൂലൈ – 31 ന്പ്രസിദ്ധികരിച്ചിരിക്കുന്ന, പശ്ചിമ ഘട്ട സംരക്ഷണത്തിനയുള്ള കരട് വീജ്ഞപനത്തിൽ,ESA മേഖലയിൽ ഉൾപെടുത്തിയിരിക്കുന്ന, പൂഞ്ഞാർ തെക്കേക്കര വില്ലേജിനെ, ആ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുവാൻ വേണ്ട പരാതികൾ നൽകുവാൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്ന്റെഅടിയന്തിര യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
2015 -ൽ, അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിയമിച്ച,ഉമ്മൻ V. ഉമ്മൻ
കമ്മിഷൻ ന്റെ ശുപാർശ പ്രെകാരം, വന ഭൂമി അൽപ്പം പോലും ഇല്ലാത്ത, കോട്ടയം ജില്ലയിലെ നാല് വില്ലേജ് കളെ,കസ്തുരി രംഗൻറിപ്പോർട്ട് ലെ ESA ലിസ്റ്റിൽ നിന്നും മന്ത്രി സഭ യോഗ തീരുമാനപ്രകാരം
ഒഴിവാക്കിയതായിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഇപ്പോൾ വന്നിരിക്കുന്ന കരട് ലിസ്റ്റിലും, പൂഞ്ഞാർ തെക്കേക്കര, തീകോയി, മേലുകാവ്, കൂട്ടിക്കൽ എന്നീ വില്ലേജ്കളെ ഉൾപെടുത്തിയിട്ടുണ്ട്. ആയതിനാലാണ് പരാതി കൊടുക്കുവാൻ തീരുമാനിച്ചത്.
2024 ജൂലൈ 31- ന് കരട് വിജ്ഞപനം ഇറക്കിയതിന് ശേഷം ചേർന്ന ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിന്റെ അജണ്ടയിൽ, ഭരണ പക്ഷം ഈ വിഷയം ഉൾപെടുത്തിയിരുന്നില്ല. അത് കൊണ്ടു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ മെമ്പർമാരായ റോജി തോമസ്, സി.കെകുട്ടപ്പൻ, G ജനാർദ്ദനൻ,
രാജമ്മ ഗോപിനാഥ്,
മേരി തോമസ് എന്നിവർ ചേർന്ന്,
പഞ്ചായത്തിരാജ് നിയമ പ്രകാരം രേഖാമൂലം അവശ്യപെട്ടതിന് പ്രകാരം ചേർന്ന, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ന്റെ അടിയന്തര യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.