Kerala
മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍
കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് അമ്മ ഹൈക്കോടതിയില്‍. കേസില്‍ തുടരന്വേഷണം വേണമെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നും ഹര്‍ജിയിലെ ആവശ്യം.
2024 ഫെബ്രുവരി 18നാണ് നെടുമങ്ങാട് കൊറക്കോട് സ്വദേശി സിദ്ധാര്‍ഥനെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സിദ്ധാര്ഥന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കേസ്. സിദ്ധാര്‍ഥനെ മര്‍ദിച്ച് കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു.