Crime

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ഇഷ്ടിക കൊണ്ട് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തി

Posted on

തിരുവനന്തപുരം: വധശ്രമ കേസിൽ വിചാരണ തടവുകാരനായി പൂജപ്പുര (poojappura) സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരൻ ഇഷ്ടിക കൊണ്ട് ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു. ചാവക്കാട് സ്വദേശി ആയ ബിൻഷാദ് നടത്തിയ ഈ ആക്രമണത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രകോപനമൊന്നുമില്ലാതെ ഇയാൾ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. നിരവധി കേസുകളിലെ പ്രതിയും നേരത്തെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളുമായ തൃശ്ശൂർ, ചാവക്കാട്, വാടാനപ്പള്ളി സ്വദേശി ബിൻഷാദാണ് ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപിച്ചത്. മാവോയിസ്റ്റ് അനുഭാവിയായ ചന്ദ്രു എന്ന തിരുവെങ്കിടത്തെയും ഇയാൾ ജയിലിൽ വെച്ച് ഏതാനും ദിവസം മുമ്പ് ആക്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version