Kerala

പൊന്മുടികൊട്ട കൊക്കയിലേക്ക് വീണ് യുവാവ്; സാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

Posted on

സുല്‍ത്താന്‍ ബത്തേരി: അമ്പലവയല്‍ ഇടയ്ക്കല്‍ പൊന്മുടികൊട്ട മലയുടെ മുകളില്‍ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. ബത്തേരി ആണ്ടൂര് അമ്പലക്കുന്നു സ്വദേശിയായ യുവാവ് ആണ് പുലര്‍ച്ചെ 1.30 മണിയോട് കൂടി കൊക്കയിലേക്ക് വീണത്.

വിവരം അറിഞ്ഞെത്തിയ സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ സേനയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. മലയുടെ അടിയില്‍ എത്തി തിരച്ചില്‍ നടത്തിയാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവാവിനെ സുല്‍ത്താന്‍ ബത്തേരി താലുക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version