India
യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ചു; 2 പൊലീസുകാർക്ക് സസ്പെൻഷൻ
ചെന്നൈ ∙ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ നടത്തുന്ന പദയാത്രയ്ക്കിടെ പൊലീസ് യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ച 2 ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ.
കഴിഞ്ഞ 27നു നാഗപട്ടണത്തു പദയാത്രയ്ക്കിടെ സുരക്ഷ ജോലിയിലുണ്ടായിരുന്ന സ്പെഷൽ പൊലീസ് അസി. ഇൻസ്പെക്ടർമാരായ രാജേന്ദ്രനും കാർത്തികേയനുമാണ് അണ്ണാമലൈയിൽ നിന്ന് ഔദ്യോഗിക വേഷത്തിൽ അംഗത്വം സ്വീകരിച്ചത്.