Kerala
കഞ്ചാവ് തോട്ടം നശിപ്പിക്കാന്‍ പോയി; ഒരു രാത്രി വനത്തില്‍ കുടുങ്ങി; 14 അംഗ പൊലീസ് സംഘത്തെ രക്ഷപ്പെടുത്തി
അഗളി: അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി. ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ സംഘത്തെ പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിച്ചത്. കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങുകയായിരുന്നു.
അഗളി ഡിവൈഎസ്പി എസ്. ജയകൃഷ്ണനുള്‍പ്പെടെ ഏഴ് പൊലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് ഗൊട്ടിയാര്‍കണ്ടിയില്‍നിന്നുമാണ് കഞ്ചാവ് തിരച്ചിലിനായി സംഘം വനത്തിലേക്ക് പോയത്.