Kerala

ശ്രീനാഥിനും പ്രയാഗക്കും ഓം പ്രകാശിനെ മുൻപരിചയം ഇല്ല, മൊഴികൾ ശരിവെച്ച് പൊലീസ്

Posted on

ഗുണ്ടാനേതാവ് ഓംപ്രകാശിനെ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും മുൻപരിചയം ഇല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇരുവരുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ ഇല്ലെന്ന് പൊലീസ് പറയുന്നു.

അതേസമയം ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. ഇരുവരും ആഡംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് നാല് മണിക്ക്. ഏഴ് മണിയോടെ ഇരുവരും മുറി വിട്ട് ഇറങ്ങി. ചോദ്യം ചെയ്തത് സിസിടിവി ദൃശ്യങ്ങൾ അടക്കം കാണിച്ചുകൊണ്ടാണ്. ഹോട്ടലിൽ പോയത് ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്ന് എന്ന് പ്രയാഗ മാർട്ടിൻ മൊഴി നൽകിയത്. അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രമാണ് കയറിയതെന്നും പ്രയാഗ മാർട്ടിൻ മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version