Crime
കടൽ തീരത്ത് കളിക്കുന്നതിനിടെ എറിഞ്ഞ കല്ല് യുവാവിന്റെ ദേഹത്തുകൊണ്ടു; 10 വയസുകാരന് മര്‍ദ്ദനം
കാസര്‍കോട്: പള്ളിക്കരയില്‍ പത്തുവയസുകാരനെ മര്‍ദ്ദിച്ചതായി പരാതി. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ കല്ല് ദേഹത്ത് കൊണ്ടെന്നാരോപിച്ച് കടല്‍ത്തീരം കാണാനെത്തിയ യുവാവാണ് പത്തുവയസുകാരനെ മര്‍ദ്ദിച്ചത്.
ഇയാള്‍ക്കെതിരെ നിസ്സാര കുറ്റം മാത്രം ചുമത്തി കേസ് ഒതുക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. കഴിഞ്ഞ രണ്ടാം തീയതിയാണ് പള്ളിക്കരയില്‍ താമസിക്കുന്ന പത്ത് വയസുകാരന് മർദ്ദനമേറ്റത്. കല്ലിങ്കാല്‍ സ്കൂളിന് സമീപത്ത് വച്ച് കളിക്കാനെടുത്ത കല്ല് എറിയുമ്പോള്‍ കാലില്‍ കൊണ്ട വിരോധത്തില്‍ യുവാവ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.