Kerala

പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ കയറിപ്പിടിച്ചു; ബെംഗളൂരു അതിക്രമത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

Posted on

ബെംഗളൂരു നഗരത്തിൽ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണ നടപടികൾ ഊർജിതമാക്കിയത്. രാജസ്ഥാൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.

സംഭവദിവസം പ്രഭാത സവാരിക്കിറങ്ങിയ യുവതി ഒരു വീടിനു മുന്നിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. യുവതിയെ അജ്ഞാതൻ കയറി പിടിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇയാൾ പിന്തുടർന്നെത്തി വീണ്ടും കടന്നു പിടിച്ചു. ബഹളംവെച്ചപ്പോള്‍ വായ പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചു. ഇതിനുപിന്നാലെ ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

വെളുത്ത ടീ ഷർട്ടും പാന്റ്സുമാണ് പ്രതി ധരിച്ചിരുന്നത്. സഹായം തേടി പലവട്ടം യുവതി നിലവിളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ആരുമെത്തിയില്ല. ഈ സമയത്ത് ഈ പ്രദേശത്ത് അധികമാരും ഉണ്ടായിരുന്നില്ല എന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡിസിപി ലോകേഷ് ജഗലസർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതിയെ ഉടൻ പിടികൂടും. പോലീസ് പട്രോളിങ് വർധിപ്പിക്കേണ്ട സ്ഥലങ്ങളിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version