Kerala
വഞ്ചിയൂരില്‍ വീട്ടിലെത്തി സ്ത്രീയെ വെടിയുതിര്‍ത്ത സംഭവം;മുൻ വൈരാഗ്യമെന്ന് സൂചന
തിരുവനന്തപുരം: കൊറിയർ നൽകാനെത്തി യുവതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയിൽ നിന്ന് പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചെന്നാണ് വിവരം.അവധി ദിവസമായ ഇന്നലെ രാവിലെ വീട്ടിൽ കയറിയാണ് യുവതിയെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചത്.
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.