Kerala
മുളക്പൊടിയെറിഞ്ഞ് 70കാരിയെ ബലാത്സംഗം ചെയ്തു; കായംകുളത്ത് 29കാരനെ കുടുക്കിയത് സ്വർണം
കായംകുളത്ത് വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന എഴുപതുകാരിയുടെ വീട്ടിലെത്തി മുളകുപൊടി എറിഞ്ഞ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ മണിവേലിക്കടവ് സ്വദേശി ധനേഷ് (29) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും നാളെ കോടതിയിൽ ഹാജരാക്കുമെന്നും കായംകുളം കനകക്കുന്ന് പോലിസ് അറിയിച്ചു. സ്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പീഡനത്തിന് ശേഷംവീട്ടിലെ എഴുപവൻ സ്വർണം മോഷ്ടിച്ച പ്രതി വാതിൽ പുറത്തു നിന്നും പൂട്ടി രക്ഷപെടുകയായിരുന്നു. പിന്നീട് സ്വർണം വിൽക്കാൻ ശ്രമിച്ചതാണ് ധനേഷിനെ കുടുക്കിയത്. സ്വര്‍ണ വ്യാപാരികള്‍ വിവരം പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.
സ്ത്രി തനിച്ച് താമസിക്കുകയാണെന്ന് നിരീക്ഷിച്ച് ഉറപ്പിച്ച ശേഷമാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തുന്നത്. തുടർന്ന് വാതിലിൽ തട്ടി വിളിക്കുയായിരുന്നു. തുറക്കാതിരുന്നപ്പോൾ ഇയാൾ അയൽക്കാരനാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ വയോധികയുടെ ശബ്ദം കേട്ട് എത്തിയവരാണ് വാതില്‍ തുറക്കുന്നതും ആശുപത്രിയിലെത്തിച്ചതും. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.