Kerala
സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ യുവതി
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ യുവതി രംഗത്തെത്തി.
യുവതിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. എറണാകുളം നോര്‍ത്തില്‍ ഹോം സ്റ്റേ നടത്തുന്ന ബെന്‍ജോയിയെ കഴിഞ്ഞദിവസം നടന്ന കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതോടെ വിവരം തിരക്കുന്നതിനായി മൂന്ന്മാസം ഗര്‍ഭിണി കൂടിയായ ഭാര്യ ഷൈമോള്‍ പോലീസ് സ്റ്റേഷനില്‍ എത്തി. എന്നാൽ ഭർത്താവിനെ മര്‍ദിക്കുന്നത് കണ്ടതോടെ യുവതി അത് ചോദ്യംചെയ്തു. ഇത് ചോദ്യം ചെയ്തതോടെ വനിതാ പോലീസ് അടക്കം എത്തി അവിടെ നിന്ന് നീക്കാന്‍ ശ്രമിച്ചു. മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും അതൊന്നും വകവെക്കാതെ സി.ഐ. കരണത്തടിച്ചതായാണ് ഷൈമോളുടെ ആരോപണം.