Kerala

സാമ്പത്തിക പ്രതിസന്ധി; സമരക്കാരെ നേരിടാൻ ആയുധങ്ങളില്ലാതെ കേരള പൊലീസ്, ഉപകരണങ്ങളുടെ കാലാവധി കഴിഞ്ഞു

Posted on

തിരുവനന്തപുരം: സമരക്കാരെയും അക്രമികളെയും നേരിടാൻ കണ്ണീർ വാതക ഷെല്ലും, ഗ്രനേഡും ആവശ്യത്തിനില്ലാതെ കേരള പൊലീസ്. എആർ ക്യാമ്പുകളിലും പൊലീസ് സ്റ്റേഷനുകളിലുമുള്ള പ്രതിരോധ ഉപകരണങ്ങൾ കാലാവധി കഴിഞ്ഞതിനാൽ ഉപയോഗിക്കാനാകുന്നില്ല. വാതക ഷെല്ലും, ഗ്രനേഡും വാങ്ങി നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ തയ്യാറാകുന്നില്ലന്നാണ് വിവരം.

ഇത്തരം പ്രതിരോധ ഉപകരണങ്ങുടെ സ്റ്റോക്ക് തീർന്നിട്ട് മാസങ്ങളായി. നിലവിൽ സംസ്ഥാനത്തെ 18 എആർ ക്യാമ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും ഈ പ്രതിരോധ ആയുധങ്ങൾക്ക് ക്ഷാമമാണ്. കാലാവധി കഴിഞ്ഞത് ഉപയോഗിച്ചാൽ സ്ഥിതി രൂക്ഷമാകുമെന്നിരിക്കെ ഈ അടുത്ത കാലത്ത് പ്രതിഷേധക്കാരുടെ ആക്രമണം നേരിട്ട് നേരിടുകയാണ് സേനാംഗങ്ങൾ.

സ്‌റ്റെൺ ഷെൽ,സ്റ്റെൺ ഗ്രനേഡ് വിഭാഗത്തിൽപ്പെട്ട പ്രതിരോധ ഉപകരണങ്ങളാണ് കേരള പൊലീസ് ഉപയോഗിക്കുന്നത്. ബിഎസ്എഫിന്റെ ഗോളിയാർ യൂണിറ്റിൽ നിന്നാണ് ഇവ സേനക്കായി വാങ്ങുന്നത്. കണ്ണീർവാതക ഷെല്ലും, ഗ്രനേഡും ഇല്ലെന്ന വിവരം സർക്കാരിനെ പലതവണ അറിയിച്ചെങ്കിലും ഫലമില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഈ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാത്തതിന് കാരണമെന്നാണ് വിവരം. 2024 ഫെബ്രുവരിയിൽ പൊലീസിന്റെ ആവനാഴി നിറക്കാൻ ആയുധ ശേഖരണത്തിനായി 1.87 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ എറിയാനും ഫയർ ചെയ്യാനും കഴിയുന്ന ടിയർ ഗ്യാസ് ,ഗ്രനേഡ് വിഭാഗത്തിൽപ്പെട്ട പ്രതിരോധ ഉപകരങ്ങൾ കൃത്യമായി സേനക്ക് ലഭിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version