Kerala
തർക്കം തീർക്കാൻ എത്തിയ പൊലീസുകാരന് സോഡാ കുപ്പിക്കൊണ്ട് അടിയേറ്റു
ഇടുക്കിയിൽ കടക്കാർ തമ്മിൽ ഉണ്ടായ വഴക്ക് തടയാനെത്തിയ പൊലീസുകാരന് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു.
കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനിൽ കട നടത്തിപ്പുകാർ തമ്മിൽ ഉണ്ടായ തർക്കം തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശബരിമല സ്പെഷൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മൂന്നാർ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂർ സ്വദേശി കെഎ മുഹമ്മദിനാണ് (29) പരിക്കേറ്റത്. മുഹമ്മദ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുകയാണ്.