Kerala
മഴ തുടങ്ങിയപ്പോഴെ മലപ്പുറത്ത് അവധി പ്രഖ്യാപനം; പിന്നില്‍ 17കാരന്‍, പിടിയില്‍
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കലക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ 17കാരന്‍ പിടിയില്‍.
ഡിസംബർ രണ്ടിന് റെഡ് അലേർട്ട് ദിവസം വൈകുന്നേരമാണ് തൊട്ടടുത്ത ദിവസം കലക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്.
തുടര്‍ന്നാണ് മലപ്പുറം സൈബര്‍ പൊലീസ് അന്വേഷണം നടത്തിയത്.