Kottayam
ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം 44 കാരൻ അറസ്റ്റിൽ
കോട്ടയം: ബസ് യാത്രക്കാരിയായ യുവതിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് പാക്കിൽ കാരമൂട് പള്ളിക്ക് സമീപം അമൃതംപറമ്പിൽ വീട്ടിൽ രാജേഷ് (44) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ (12.07.2024) വൈകുന്നേരത്തോടുകൂടി കോട്ടയം കുമരകം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൽ കയറിയ ഇയാൾ യാത്രക്കാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതി ബഹളം വയ്ക്കുകയും ഇയാൾ ബസ്സിൽ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഇയാളെ പിടികൂടുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ജയകുമാർ കെ, അനീഷ് വിജയൻ, സി.പി.ഓ മാരായ സന്തോഷ് പി.കെ, ശ്യാം എസ് നായർ, നീതു ഗോപി, രൂപേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.