India
പൊലീസുകാർ സഞ്ചരിച്ച വാഹനത്തിന് നേരെ സിനിമാ സ്റ്റൈൽ ആക്രമണം; പ്രതിയെ രക്ഷപ്പെടുത്തി അജ്ഞാതസംഘം
ബെംഗളൂരു: കർണാടകയിൽ പൊലീസുകാർ സഞ്ചരിച്ച വാഹനത്തിന് നേരെ സിനിമാ സ്റ്റൈൽ ആക്രമണം. അജ്ഞാതസംഘം വാഹനം ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി കൊണ്ടുപോയി. ഗഡഗ് ജില്ലയിലെ ബെട്ടഗേരിയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. നാല് പൊലീസുകാരെ സാരമായ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആക്രമണത്തിനിരയായത് കൊപ്പാൾ ജില്ലയിലെ ഗംഗാവതി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. മോഷണക്കേസിലെ പ്രതിയെ കൊണ്ട് വരികയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ. ബെട്ടഗേരിയിൽ ഒരു റെയിൽവേ പാലത്തിന് സമീപത്ത് വണ്ടി ഒരു സംഘം അക്രമികൾ തടഞ്ഞു. വണ്ടിയിലെ പൊലീസുകാരെ മർദ്ദിക്കുകയും കാറിന്‍റെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. എന്നിട്ട് പ്രതിയെ രക്ഷപ്പെടുത്തി കടന്നുകളഞ്ഞു.
ഗംഗാവതി പൊലീസ് എത്തിയത് സ്വകാര്യ വാഹനത്തിലാണ്. ലോക്കൽ പൊലീസിനെ വിവരമറിയിച്ചിരുന്നില്ല. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.