Kerala

സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

Posted on

കൊച്ചി: മിമിക്രിക്കാര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും സീരിയല്‍- സിനിമാ താരങ്ങള്‍ക്കും ലഭിക്കുന്ന പരിഗണന കവികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ‘മറ്റു കലാകാരന്മാരെപ്പോലെ പ്രതിഫലം അര്‍ഹിക്കുന്നവരല്ല എഴുത്തുകാരും പ്രഭാഷകരും. അവര്‍മാത്രം സ്വന്തം ചെലവില്‍ സമൂഹത്തിനു സൗജന്യ സേവനം നല്‍കിക്കൊള്ളണം. ഈ പാഠങ്ങള്‍ എന്നെ പഠിപ്പിച്ച മലയാളികള്‍ക്കു നന്ദി. ഇതിനൊക്കെയുള്ള മറുപടി ഇനി എന്നെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്ന മലയാളികള്‍ക്കു കൊടുത്തോളാം’- ചുള്ളിക്കാട് പറഞ്ഞു. എഴുത്തുകാരി എച്ച്മുക്കുട്ടിയാണ് ബാലചന്ദ്രന്‍ ചുളളിക്കാട് പറഞ്ഞ കാര്യങ്ങള്‍ പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version