Kerala
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി.
തിരുവനന്തപുരം പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂളിലെ നിധിൻ, ഭുവിൻ, വിഷ്ണു എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. തുമ്പ പൊലീസ് കേസെടുത്ത് തിരച്ചിൽ ആരംഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണി മുതലാണ് വിദ്യാർത്ഥികളെ കാണാതായത്