Kerala
ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് വളര്‍ത്തല്‍; റിപ്പോര്‍ട്ട് തേടി വനം മന്ത്രി
തിരുവനന്തപുരം: പത്തനംതിട്ട ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് കഞ്ചാവ് വളര്‍ത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അടിയന്തരമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പിസിസിഎഫിന് നിര്‍ദേശം നല്‍കി. അതേസമയം ഫോറസ്റ്റ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.