Kerala
എല്ലാ ദുഷ്പ്രചാരണങ്ങളും നടത്തി ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍ ആണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജന്‍
കൊച്ചി: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍. സകല ദുഷിച്ച പ്രവര്‍ത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രനാണെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എന്ന് പി ജയരാജന്‍ വിമര്‍ശിച്ചു. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ ‘നല്ലവനായ ഉണ്ണി’ യെപ്പോലെയാണ് ഷാഫി പറമ്പില്‍ എന്നും പി ജയരാജന്‍ പരിഹസിച്ചു.