Politics

പിണറായി വിജയനെ പിതൃസ്ഥാനിയനായി കണ്ടയാളാണ് രാജിവെക്കുന്നത്; രാഹുൽ മാങ്കൂട്ടത്തിൽ

Posted on

പത്തനംതിട്ട: പി വി അൻവർ എംഎൽഎ സ്ഥാനത്ത് നിന്നും ഇന്ന് രാജി വെച്ചിരുന്നു. രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജി കത്ത് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അൻവറിന്‍റെ രാജി വളരെ ഗൗരവകരമാണെന്നും, പിണറായി വിജയനെ പിതൃസ്ഥാനിയനായി കണ്ടയാളാണ് രാജിവെക്കുന്നതെന്നും പറഞ്ഞു.

സർക്കാരിന്‍റെ മോശം പ്രവർത്തനങ്ങൾ കണ്ടാണ് രാജി. മുൻപ് സെൽവരാജ് രാജി വെച്ചത് പോലെ ആണിത്. സിപിഎം രാഷ്ട്രീയ ജീർണത ആണ് പ്രകടമാകുന്നത്. നിലമ്പൂർ വിജയം കൂടി പൂര്‍ത്തിയാക്കിയാകും അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version