Kerala
പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
കണ്ണൂര്: പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒൻപതു പേരെ കണ്ണൂരിലേക്ക് കൊണ്ടുപോയി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്.
ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരെയാണ് മാറ്റുന്നത്. ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് സിബിഐ കോടതി വിധിച്ചത്.
കോടതി നിർദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്ന് ജയിൽ അധികൃതർ അറിയിച്ചു.