India

17 -ാം ലോക്സഭയുടെ അവസാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Posted on

ഡൽഹി: 17 -ാം ലോക്സഭയുടെ അവസാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കും. 10 ദിവസം നീണ്ട് നിൽക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം 9 ന് അവസാനിക്കും. നാളെയാണ് രണ്ടാം മോദി സർക്കാരിൻ്റെ അവസാന കേന്ദ്ര ബജറ്റ്. തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് ജനപ്രീയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ.

സാമ്പത്തിക സർവേ ഇല്ലാതെയാണ് ഇത്തവണ കേന്ദ്ര ബജറ്റ്. സാമ്പത്തിക സർവേയ്ക്ക് പകരം ധനമന്ത്രാലയം പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കി. അടുത്ത വർഷം ഏഴ് ശതമാനത്തിലധികം വളർച്ചാ നിരക്ക് നേടുമെന്നും 2030 ല്‍ ഏഴ് ട്രില്യണ്‍ ഡോള‍ർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നുമാണ് റിപ്പോർട്ട് പറയുന്നത്.

നാളെ കേന്ദ്ര ബജറ്റ് കഴിഞ്ഞാൽ വരും ദിവസങ്ങളിൽ പ്രതിപക്ഷം വിവിധ വിഷയങ്ങൾ പാർലമെന്റിൽ സർക്കാരിന് എതിരെ ഉയർത്തും. സംസ്ഥാനങ്ങൾക്ക് ഫണ്ട്‌ വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പിൻ വാതിൽ ഇടപെടൽ നടത്തി എന്ന ആരോപണം മുതൽ മണിപ്പൂർ കലാപം വരെ സർക്കാരിന് എതിരെ ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version