Politics

പറവുരിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ റദ്ദാക്കി

Posted on

പറവൂർ: എറണാകുളം പറവുരിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ റദ്ദാക്കി. ഏഴിക്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള നാല് ബ്രാഞ്ച് സമ്മേളനങ്ങളാണ് റദ്ദാക്കിയത്.

കടക്കര നോർത്ത്, കടക്കര കവല, ഏഴിക്കര പഞ്ചായത്ത് പടി, നന്ത്യാട്ടുകുന്നം നോർത്ത് എന്നിവിടങ്ങളിലെ സമ്മേളനങ്ങളാണ് റദ്ദാക്കിയത്. കടക്കര വെസ്റ്റിലെ സമ്മേളനം പൂർത്തിയായി. തർക്കത്തെ തുടർന്ന് മാറ്റിവെച്ച നാല് ബ്രാഞ്ച് സമ്മേളനങ്ങളാണ് റദ്ദാക്കിയത്. ബ്രാഞ്ച് സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

അഞ്ച് ബ്രാഞ്ച് സമ്മേളനങ്ങൾ ചേർന്നെങ്കിലും ബ്രാഞ്ച് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിൽ തർക്കം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് സമ്മേളനങ്ങൾ മാറ്റിവെച്ചത്. ഇതാണ് കഴിഞ്ഞ ദിവസം വീണ്ടും ചേരാൻ തീരുമാനിച്ചത്. എന്നാൽ ഒരിടത്ത് മാത്രമായിരുന്നു സമവായമുണ്ടായത്. നന്ത്യാട്ടുകുന്നം വെസ്റ്റിലും സമാന രീതിയിൽ തർക്കമുണ്ടായിരുന്നുവെങ്കിലും ഇന്നലെ നടന്ന സമ്മേളനത്തിൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version