Kerala
ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത
പാലക്കാട്: പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് ഷോജോ ജോണിനെ എക്സൈസ് പിടികൂടിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധന നടക്കുകയാണ്.