Kottayam

സാധാരണ ജീവിതത്തെ അസാധാരണ ജീവിതമാക്കാൻ അൽഫോൻസാമ്മക്ക് സാധിച്ചു: ബിഷപ്പ് ജസ്റ്റിൻ മഠത്തിപറമ്പിൽ

Posted on

 

സാധാരണ ജീവിതത്തെ അസാധാരണ ജീവിതമാക്കി മാറ്റാൻ സുവിശേഷാടിസ്ഥാനത്തിൽ ജീവിച്ച അൽഫോൻസാമ്മക്ക് സാധിച്ചു എന്ന് വിജയപുരം രൂപതാ സഹായമെത്രാൻ റൈറ്റ് റവ. ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ടോം ജോസ്, ജോഷി പുതുപ്പറന്പിൽ, ഫാ. ഫെർണാണ്ടസ് ജിതിൻ, ഫാ. ഹിലാരി തെക്കേക്കുറ്റ്, ഫാ. നിധിൻ സേവ്യർ വലിയതറയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

തിരുത്തേണ്ട വഴികൾ തിരുത്താനും വിശ്വാസത്തിൽ ആഴപ്പെട്ട ക്രൈസ്തവ ജീവിതത്തിന്റെ നവീകരിക്കപ്പെട്ട ഉറവകൾ ആകാനുമാണ് ഓരോ തീർത്ഥാടനങ്ങളും തിരുനാളുകളും നാം ആഘോഷിക്കുന്നത്. പാരമ്പര്യങ്ങളിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ക്രൈസ്തവ പാരമ്പര്യം എന്നത് വിശുദ്ധരാകാൻ ആണ്. ഏത് പദവികൾ അലങ്കരിക്കുന്നവരും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധരായി തീരുവാനാണ്. ദൈവം തന്റെ വിശുദ്ധീകരണത്തിന് ഒരുക്കുന്നതാണ് ഓരോ സഹനവും എന്ന് വിശുദ്ധ അൽഫോൻസാ വിശ്വസിച്ചിരുന്നു. ക്രൈസ്തവ ജീവിതത്തിന്റെ അളവുകോൽ വിശുദ്ധിയാണ്. അതുകൊണ്ട് വിശുദ്ധരാകാൻ ഒരിക്കലും ഭയപ്പെടരുത്. ചിന്തയിലും പ്രവർത്തിയിലും വാക്കിലും വിശുദ്ധി പാലിക്കുന്നവരായിരിക്കണം. സ്വർഗത്തെ സ്വപ്നം കാണാൻ ആഗ്രഹിച്ചവളാണ് അൽഫോൻസാമ്മ.

ഇന്നലെ വിവിധ സമയങ്ങളിലായി മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. അബ്രാഹം കണിയാംപടിക്കൽ, ഫാ. ജോസഫ് മുകളേപ്പറന്പിൽ, ഫാ. തോമസ് കാലാച്ചിറയിൽ, ഫാ. മാത്യു മുതുപ്ലാക്കൽ, ഫാ. എബിൻ തയ്യിൽ CMF, ഫാ. ജെയിംസ് പനച്ചിക്കൽകരോട്ട്, ഫാ. ജോസഫ് എഴുപറയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ ജപമാല പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു.

 

ഭരണങ്ങാനത്ത് ഇന്ന്

രാവിലെ 11.30 ന് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ. റെമീജിയോസ് ഇഞ്ചനാനിയിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും. താമരശ്ശേരി രൂപതയിൽ നിന്നെത്തുന്ന അന്പതോളം വൈദികർ സഹകാർമ്മികരാകും.

രാവിലെ 5.30 – ഫാ. അബ്രാഹം കണിയാംപടിക്കൽ,

6.45 – ഫാ. അബ്രാഹം ഏരിമറ്റത്തിൽ,

8. 30 – ഫാ. തോമസ് ബ്രാഹ്മണവേലിൽ,

10. 00 – ഫാ. മാണി പുതിയിടം,

2. 30 – ഫാ. ജോസഫ് ഇല്ലിമൂട്ടിൽ,

4.00 – ഫാ. അലക്സാണ്ടർ പൈകട,

5. 00 – മോൺ. ജോസഫ് കണിയോടിക്കൽ,

7. 00 – ഫാ. മാത്യു പുന്നത്താനത്തുകുന്നേൽ എന്നിവർ കുർബാന അർപ്പിക്കും

6.15 ന് ജപമാലപ്രദക്ഷിണം ഫാ. ജോൺ മണാങ്കൽ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version