Kottayam

പാലായിൽ എദർ ടെസ്റ്റ് ഡ്രൈവ് സോൺ പ്രവർത്തനമാരംഭിച്ചു; ഇനി ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിച്ചു നോക്കി വാങ്ങാം

Posted on

 

പാലായിൽ പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ് ആയ എദറിന്റെ ടെസ്റ്റ് ഡ്രൈവ് ഫോൺ പ്രവർത്തനം ആരംഭിച്ചു. പാരലൽ റോഡ് രണ്ടാം റീചിൽ (ന്യൂ ബൈപാസ്) ഈ ബൈക്ക് എന്ന ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിനോട് അനുബന്ധിച്ചാണ് ടെസ്റ്റ് ഡ്രൈവ് സോൺ ക്രമീകരിച്ചിരിക്കുന്നത്. എദർ ഡീലർമാരായ ഇവിഎം മോട്ടോഴ്സുമായി സഹകരിച്ചാണ് ടെസ്റ്റ് ഡ്രൈവ് സോൺ സജ്ജമാക്കിയിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡിന്റെ വിവിധ മോഡലുകൾ ഓടിക്കാനും, ഇഷ്ടപ്പെട്ടവ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് ആണ് ടെസ്റ്റ് ഡ്രൈവ് സോണിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വെഞ്ചിരിപ്പും അനുഗ്രഹപ്രഭാഷണവും പാലാ അരുണാപുരം പള്ളി വികാരി ഫാദർ മാത്യൂ പുല്ലുകാലായിൽ നിർവഹിച്ചു. ആണ്. ഇവിഎം മോട്ടോഴ്സ് ജനറൽ മാനേജർ റെജി, കോട്ടയം ഷോറൂം മാനേജർ റവീൺ എന്നിവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version