Kerala
പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം ജൂബിലി പന്തലിൽ പ്രതിഷ്ടിച്ചു
പാലാ: പാലായുടെ ദേശീയോൽസവമായ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുന്നാളിൻ്റെ പ്രധാന ദിവസമായ ഇന്ന് പരിശുദ്ധ ദൈവമാതാവിൻ്റെ തിരുസ്വരും ജൂബിലി പന്തലിൽ പ്രതിഷ്ട്ടിച്ചു.
രാവിലെ 7.30 ന് മൂന്ന് വികാരിമാരുടെ കാർമ്മികത്വത്തിൽ നടന്ന തിരുചടങ്ങിൽ ഭക്ത്യാദര പൂർവ്വം നാനാജാതി മതസ്ഥരും പങ്കെടുത്തു.
കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലൂർ ,ളാലം പള്ളി വികാരി ജോസഫ് തടത്തിൽ ,ളാലം പുത്തൻ പള്ളി വികാരി ജോർജ് മുലേ ചാലിൽ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.തോമസ് മേനാമ്പറമ്പിൽ ,ജോയി പുളിക്കൽ ,ജോണി ,വി.എ ജോസഫ് താന്നിയത്ത് ,ജോഷി വട്ടക്കുന്നേൽ ,ലിജോ ആനിത്തോട്ടം ,ബേബിച്ചൻ ഇടേട്ട് ,സന്തോഷ് മണർകാട്, തങ്കച്ചൻ കാപ്പിൽ, രാജേഷ് പാറയിൽ ,രാജീവ് കൊച്ചു പറമ്പിൽ, ജോസുകുട്ടി പൂവേലിൽ ,ബിജു സെൻ്റ് ജൂഡ് ,ഐജു മേച്ചി റാത്ത് ,ബേബി ചെറിയാൻ ചക്കാലക്കൽ ,കിഷോർ ഇടനാട് തുടങ്ങിയവർ നേതൃത്വം നൽകി.
എല്ലാവർഷവും ഭക്തജനങ്ങൾ ഏലയ്ക്കാ മാലകളും ,നാരങ്ങാ മാല കളും കൊണ്ട് നേർച്ച കാഴ്ചകൾ സമർപ്പിച്ചു വരുന്നു. ഈ വർഷവും ഭക്തജനങ്ങൾ നാരങ്ങ മാലകളും ,പൂച്ചെണ്ടും സമർപ്പിച്ച് വരുന്നു.