Uncategorized
വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി; രണ്ട് വര്‍ഷമായി പാകിസ്ഥാനില്‍ കുടുങ്ങി നാലംഗ കുടുംബം
ലക്നൗ: സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഉത്തര്‍പ്രദേശ് സ്വദേശികള്‍ പാകിസ്ഥാനില്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശികളായ മജീദ് ഹുസൈനും ഭാര്യയും കുട്ടികളുമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ രണ്ടു വര്‍ഷമായി പാക്കിസ്ഥാനില്‍ കഴിയുന്നത്.
മജീദിന്റെ ഭാര്യ താഹിര്‍ ജബീന്‍ പാക്ക് സ്വദേശിയാണ്. 2007ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം താഹിര്‍ ഇന്ത്യയിലെത്തി. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. 2022ലാണ് താഹിറിന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കുടുംബം പാക്കിസ്ഥാനിലേക്ക് പോയത്. 2 മാസത്തേക്കാണ് പോയതെങ്കിലും നിശ്ചയിച്ച സമയത്ത് തിരിച്ചെത്താനയില്ല.
തുടര്‍ന്ന് വിസ കാലാവധി കഴിഞ്ഞതോടെ ഇവര്‍ പാകിസ്ഥാനില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിയെത്തുന്നതിന് വേണ്ടി സാധ്യമായ എല്ലാ വഴികളും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.