India

പാകിസ്താനിലെ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു

Posted on

ഇസ്ലാമാബാദ്: പാകിസ്താനിലെ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ബലൂചിസ്താൻ മേഖലയിൽ തിങ്കളാഴ്ച വെെകീട്ടായിരുന്നു ആക്രമണം. പിന്നിൽ മൂന്ന് ചാവേറുകൾപ്പെട്ട സംഘമാണെന്നാണ് വിവരം.

ബലൂചിസ്താനിലെ വിഘടനവാദ ​സംഘങ്ങളിലൊന്നായ ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ. രണ്ട് സാധാരണക്കാരടക്കം 15 പേർ കൊല്ലപ്പെട്ടതായി പാക് സെെന്യം അറിയിച്ചു. മൂന്ന് ചാവേറുകളുൾപ്പെടെ ഒമ്പത് വിഘടനവാദികൾ കൊല്ലപ്പെട്ടതായും സെെന്യം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version