Kerala
പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പ് അജണ്ടയാക്കാൻ ഇടതുമുന്നണി
തിരുവനന്തപുരം: കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം ലോക്സഭ തെരഞ്ഞെടുപ്പ് അജണ്ടയാക്കാൻ ഇടതുമുന്നണി. ഇന്ന് രാവിലെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും വൈകിട്ട് ചേരുന്ന എൽ ഡി എഫ് യോഗവും വിഷയം ചർച്ച ചെയ്യും.
കെ കരുണാകരന്റെ മകൾ ബിജെപിയിൽ ചേർന്നെങ്കിൽ മറ്റുപലരും സമാന രീതിയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചരണം ശക്തിപ്പെടുത്താനാണ് ഇടതുമുന്നണിയുടെ ആലോചന. മണ്ഡലം കൺവെൻഷനുകളിലും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ഈ വിഷയത്തിൽ ഊന്നി മുന്നോട്ട് പോകാനാണ് തീരുമാനം. അത്തരമൊരു പ്രചരണം ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കുമെന്ന വിലയിരുത്തലും ഇടതുമുന്നണിക്കുണ്ട്.