Kerala
ബിജെപിയിലേക്ക് എത്തിച്ചത് ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥന്‍; വി ഡി സതീശന്‍
ന്യൂഡല്‍ഹി: പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. കരുണാകരന്റെ മകള്‍ ആയതിനാല്‍ ന്യായമല്ലാത്ത കാര്യങ്ങള്‍ വരെ പത്മജയ്ക്ക് ചെയ്തു കൊടുത്തുവെന്നും പത്മജ തനിക്ക് മൂത്ത സഹോദരി ആയിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് കേരളത്തില്‍ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പിണറായിക്ക് വേണ്ടിയാണ് അത് ചെയ്തത്. ലോക്നാഥ് ബെഹ്റയെയാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അത് നിങ്ങൾ അന്വേഷിച്ചുകണ്ടെത്താനായിരുന്നു മാധ്യമ പ്രവർത്തകരോടുള്ള സതീശൻ്റെ മറുപടി. പത്മജ ബിജെപിയില്‍ ചേര്‍ന്നതില്‍ ഏറ്റവും ആഹ്ളാദം സിപിഐഎമ്മിനാണ്. പത്മജയുടെ കൂടെ അവരുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ പോലും പോയിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.