Kerala

മസ്തിഷ്ക മരണമടഞ്ഞ അമ്മയുടെ അവയവങ്ങൾ ദാനം ചെയ്ത് മക്കൾ

Posted on

തിരുവനന്തപുരം: ബെംഗളൂരുവിൽ മസ്തിഷ്ക മരണമടഞ്ഞ അർച്ചന ഇനിയും ജീവിക്കും. അർച്ചനയുടെ അവയവങ്ങൾ ദാനം ചെയ്തു. വൃക്കകളും കരളും ആണ് ദാനം നൽകിയത്. കർണാടക സർക്കാരിന്റെ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന പദ്ധതി വഴിയാണ് ഭർത്താവും ഐടി വകുപ്പ് ചീഫ് കോഓർഡിനേറ്ററുമായ അജയ് മാധവിന്റെ ആഗ്രഹം പൂർത്തിയാക്കിയത്. പിതാവിന്റെ ആഗ്രഹത്തിന് മക്കളായ അഞ്ജലിയും അശ്വിനും ഒപ്പം നിന്നു.

ബെംഗളൂരുവിൽ ഉദ്യോഗസ്ഥയായ അ‍ഞ്ജലിയെ കാണാൻ പോയ അർച്ചനയ്ക്ക് അവിടെ വച്ച് രക്തസമർദ്ദം ഉയർന്നു പക്ഷാഘാതവും പിന്നീട് മസ്തിഷ്ക മരണം സംഭവിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെയാണ് മരിച്ചത്. മൃതദേഹം ഇന്നു തിരുവനന്തപുരത്ത് എത്തിച്ച് രാവിലെ 10.30 മുതൽ 12.30വരെ കവടിയാർ യൂണിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് 1ന് ശാന്തികവാടത്തിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version