Kerala
ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം
തിരുവനന്തപുരം: ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം. തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെയാണ് യുവാവ് മോശമായി പെരുമാറിയത്.
ഓണ്‍ലൈനായി വീഡിയോ കോളിലൂടെ കണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിനിടെയാണ് സംഭവം. സംഭവത്തെ കുറിച്ച് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഫോണ്‍ നമ്പര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ തിരിച്ചറിഞ്ഞതായാണ് സൂചന.