India
എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശ പോരാട്ടം; ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ചാമ്പ്യന്‍മാര്‍
ഭുവനേശ്വര്‍: ഒഡീഷ എഫ്‌സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ചാമ്പ്യന്‍മാര്‍. ഒഡീഷയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ കിരീടം നേടിയത്. എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ പോരാട്ടത്തിലാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.
ഈസ്റ്റ് ബംഗാളിനായി ക്ലീറ്റണ്‍ സില്‍വ, നന്ദകുമാര്‍ സെക്കര്‍, സോള്‍ ക്രെസ്പോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഡിയാഗോ മൗറീഷ്യോ, അഹമ്മദ് ജാഹു എന്നിവരാണ് ഒഡീഷയുടെ ഗോള്‍ വേട്ടക്കാര്‍. മത്സരത്തിന്റെ 39ആം മിനിറ്റില്‍ ഡിയേഗോ മൗറീഷ്യോ ആണ് ഒഡീഷയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി ഒഡീഷ 1-0ന്റെ ലീഡില്‍ അവസാനിപ്പിച്ചിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ 51ആം മിനിട്ടില്‍ നന്ദകുമാറിലൂടെ ഈസ്റ്റ് ബംഗാള്‍ സമനില നേടി. 62ആം മിനിറ്റല്‍ സോള്‍ ക്രെസ്‌പോയിലൂടെ ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. 98ാം മിനിറ്റില്‍ അഹമ്മദ് ജാഹു ഒഡീഷയ്ക്കായി സമനില ഗോള്‍ നേടിയതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. 111ാം