India

സത്യപ്രതിജ്ഞയ്ക്കിടെ ക്യാമറയിൽ പതിഞ്ഞ വിചിത്രജീവി ഏത്? ആശങ്ക വേണ്ട, ദുരൂഹത നീങ്ങിയതായി ദില്ലി പൊലീസ്

Posted on

ഡൽഹി: പുതിയ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വേദിക്കരികിലൂടെ കടന്നുപോയ ഒരു ജീവി ക്യാമറയിൽ പതിഞ്ഞിരുന്നു. അവ്യക്തമായി മാത്രമാണ് ഇത് വീഡിയോയിൽ പതിഞ്ഞത്. രാഷ്ട്രപതിഭവനിൽ നിന്നുള്ള ഈ വീഡിയോയെ ചുറ്റിപ്പറ്റി വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടന്നത്. പൂച്ചയെപ്പോലെയുള്ള വിചിത്രജീവി എന്ന തരത്തിലാണ് വീഡിയോ വൈറലായത്.

ബിജെപി എം പി ദുർ​ഗാ​ദാസ് സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അഭിവാദ്യം ചെയ്യുമ്പോഴാണ് പശ്ചാത്തലത്തിൽ ജീവി നടന്നുപോകുന്നത്. ഇതിനെചൊല്ലിയുള്ള ദുരൂഹതകളെല്ലാം നീങ്ങിയെന്നാണ് ഇപ്പോൾ ദില്ലി പൊലീസ് പറയുന്നത്. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിയെ ഒരു ജീവി നടന്നുപോകുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.
അത് ഏതോ വന്യമൃ​ഗമാണെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ, അതു സംബന്ധിച്ച് എല്ലാ ആശങ്കകളും ആവശ്യമില്ലാത്തതാണ്. അതൊരു സാധാരണ വളർത്തുപൂച്ചയാണ്. ഇതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഡൽഹി പൊലീസ് എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version