Kottayam
കോട്ടയം യൂത്ത് കോൺഗ്രസിൽ അസ്വാരസ്യം മുറുകുന്നു, തിരുവഞ്ചൂർ വിഭാഗം ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റായി
കോട്ടയം: കോട്ടയത്തെ യൂത്ത് കോൺഗ്രസിൽ അസ്വാരസൃം മുറുകുന്നതായി സൂചന.
തിരുവഞ്ചൂർ വിഭാഗം, ജില്ലാകമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയി,മറ്റൊരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, കോട്ടയത്തിന്റെ പേരിൽ മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കി അതിൽ ആണ് ചർച്ചകൾ ഇപ്പോൾ സജീവം,
ആ ഗ്രൂപ്പിൽ സംസ്ഥാന നേതാക്കൾ പറഞ്ഞ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് ലെഫ്റ്റ് ആവൽ നടന്നത്, സംസ്ഥാന നേതാവ് ആണ് ഫോണിൽ വിളിച്ച് ലെഫ്റ്റ് ആവാൻ ആഹ്വാനം നൽകിയതും, നിലവിലെ ജില്ലാ പ്രസിഡന്റ് തങ്ങളുടെ ഇംഗിതങ്ങൾക്ക് അനുസരിച്ച് നിൽക്കാത്തത് ആണ് ഇവരെ ചൊടിപ്പിച്ചത്,ആക്ടിംഗ് പ്രസിഡന്റായി തിരുവഞ്ചൂർ വിഭാഗത്തിലെ പഞ്ചായത്തംഗം ആയ സംസ്ഥാന നേതാവ് പ്രവർത്തിക്കുന്നത് ജില്ലാ പ്രസിഡന്റ് എതിർത്തിരുന്നു, മാത്രമല്ല,
ജില്ലാ പ്രസിഡന്റിനെ ഗ്രൂപ്പ് യോഗത്തിൽ കുറ്റവിചാരണ ചെയ്തതും സ്വരചേർച്ചയില്ലായ്മക്ക് കാരണമായി, കോട്ടയത്തെ പ്രസിഡന്റ് സീറ്റ് സംവരണം ആയത് കൊണ്ട് തിരുവഞ്ചൂർ വിഭാഗം ജില്ലാ പ്രസിഡന്റിനെ ഉൾക്കൊള്ളാതെയുള്ള സവർണ്ണ നിലപാടിൽ ആണ് എന്നാണ് ആക്ഷേപം.
വരും ദിവസങ്ങളിൽ കോട്ടയത്തെ കോൺഗ്രസ് രാഷ്ട്രീയം സംഘർഷഭരിതമായിരിക്കും എന്ന് കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.