Kerala

ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും, പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിലാവാം വകുപ്പ് വിഭജനം: ഒ ആര്‍ കേളു

Posted on

തിരുവനന്തപുരം: ഭാരിച്ച ഉത്തരവാദിത്തമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി ഒ ആര്‍ കേളു.

അടിസ്ഥാന വിഭാഗത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. അവരുടെ കാര്യങ്ങള്‍ ശാശ്വതമായ രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ നിലയ്ക്ക് ഏറ്റവും സങ്കീര്‍ണ്ണമായ മേഖലയാണ്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഒ ആര്‍ കേളു റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

‘ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുന്‍ഗണന തിരിക്കേണ്ട കാര്യമുണ്ട്. ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അടക്കം ക്ഷേമപദ്ധതികളാണ് മേഖലയ്ക്ക് ആവശ്യം. അതിന് പ്രാഥമികമായി മുന്‍ഗണന നല്‍കും. വയനാട് ജില്ലയില്‍ ഈ മേഖലയില്‍ ഒരുപരിധിവരെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. വന്യമൃഗ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ സഹായം കൂടി വേണം’, ഒ ആര്‍ കേളു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version