India
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം രൂക്ഷം
ന്യൂഡൻഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം രൂക്ഷം. എട്ടുവരെ ക്ലാസുകൾക്ക് ഉത്തർപ്രദേശിലെ ലഖ്‌നൗവിലും ഗാസിയബാദിലിം അവധി പ്രഖ്യാപിച്ചു.ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ശക്തമായ ശീതക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.
ബീഹാർ, കിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് കുറഞ്ഞിട്ടുണ്ടെങ്കിലും പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവയുടെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുകയാണ്.
ഡൽഹിയിൽ സ്‌കൂളുകളിൽ 9 മണിക്ക് ശേഷമായിരിക്കും ക്ലാസുകൾ ആരംഭിക്കുക. ഹരിയാനയിൽ ശൈത്യകാല അവധി ഈ മാസം 18 വരെ നീട്ടി. ഡൽഹിയിൽ ശൈത്യത്തോടൊപ്പം വായു മലിനീകരണവും അതിരൂക്ഷമായി തുടരുന്നു. ശൈത്യത്തെ തുടർന്നുള്ള ശക്തമായ മൂടൽമഞ്ഞ് ട്രെയിൻ വ്യോമഗതാഗതത്തിനു പുറമേ റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു.