Kerala

ക്യാൻസർ ജീവിതത്തിൻ്റെ അവസാനമല്ല : നിഷ ജോസ് കെ മാണി

Posted on

ക്യാൻസർ ജീവിതത്തിൻ്റെ അവസാനമല്ല : നിഷ ജോസ് കെ മാണി

ഇടമറ്റം: ക്യാൻസർ ജീവിതത്തിൻ്റെ അവസാനമല്ലെന്നും മനോധൈര്യവും കൃത്യമായ ചികിത്സയും ഉണ്ടെങ്കിൽ ക്യാൻസറിനെ അതിജീവിക്കാൻ സാധിക്കുമെന്നും സാമൂഹ്യ പ്രവർത്തകയും മോട്ടിവേഷണൽ സ്പീക്കറുമായ നിഷ ജോസ് കെ.മാണി പറഞ്ഞു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസിൻ്റെ ആഭിമുഖ്യത്തിൽ FNHW പ്രോഗ്രാമിൻ്റെ ഭാഗമായി നടന്ന ക്യാൻസർ ബോധവത്കരണ സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.

ധീരോദാത്തമായ തൻ്റെ അതിജീവന കഥയും ക്യാൻസർ രോഗികൾക്കൊപ്പമുള്ള അനുഭവങ്ങളും പങ്കുവെയ്ക്കുകയും ചെയ്ത നിഷ ക്യാൻസറിനെ പ്രതിരോധിക്കേണ്ടതെങ്ങനെയാവണമെന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീകൾക്കിടയിൽ വർദ്ധിച്ചു വരുന്ന ബ്രെസ്റ്റ് ക്യാൻസർ, സർവിക്കൽ ക്യാൻസർ എന്നിവയെക്കുറിച്ച് പാലാ മാർസ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. റോണി ബെൻസൺ ക്ലാസ് എടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ, ബിജു റ്റി .ബി , ലിസമ്മ ഷാജൻ, പുന്നൂസ് പോൾ, ജയശ്രീ സന്തോഷ്, ബിജു ജേക്കബ്, ബിന്ദു ശശികുമാർ, സെക്രട്ടറി ബിജോ പി. ജോസഫ്, അസി. സെക്രട്ടറി പൗളിൻ ജോസഫ്, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത ഹരിദാസ്, വൈസ് ചെയർപേഴ്സൺ ദീപ മാത്യു, ഡി.ഡി.യു.ജി.കെ.വൈ ബ്ലോക്ക് കോർഡിനേറ്റർ നീതു, കമ്മ്യൂണിറ്റി കൗൺസിലർ ഹരിപ്രിയ, സി.ഡി.എസ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version