Kerala

കള്ളപ്പണിക്കന്മാർ എന്ന് സുരേന്ദ്രൻ, ഗണപതിവട്ടജി എന്ന് പരിഹസിച്ച് ശ്രീജിത്ത് പണിക്കർ; പരസ്പരം പോര്

Posted on

തിരുവനന്തപുരം: സുരേഷ് ​ഗോപിയെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിൽ ഉടലെടുത്ത വിവാദങ്ങൾക്കിടെ പരസ്പരം പഴിചാരി അധ്യക്ഷൻ കെ സുരേന്ദ്രനും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും. വാക്പോരിന് തുടക്കം കുറിച്ചത് സുരേന്ദ്രനാണ്.

സുരേഷ് ​ഗോപിയെ തോൽപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന ആരോപണമാണ് സുരേന്ദ്രന്റെ പ്രതികരണത്തിന് കാരണം. ‘കള്ളപ്പണിക്കന്മാർ’ എന്നാണ് ആരോപണങ്ങൾക്ക് മറുപടി പറയവെ സുരേന്ദ്രൻ പറഞ്ഞത്. ഇതിന് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിലൂടെ മറുപടി നൽകി. തൊലിയുരിച്ച ചെറിയുള്ളിയുടെ ചിത്രത്തോടെയായിരുന്നു മറുപടി.

മാധ്യമങ്ങൾ മാത്രമല്ല, ചില ആക്രി നിരീക്ഷകരും ബിജെപി നേതൃത്വം സുരേഷ് ​ഗോപിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചുവെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. കള്ളപ്പണിക്കർമാർ കുറേയേറേ ആൾക്കാർ ചാനലിൽ വന്നിരിക്കുന്നുണ്ടെന്നും അവർ ബിജെപി നേത‍ൃത്വം സുരേഷ് ​ഗോപിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ശ്രീജിത്ത് പണിക്കരും രം​ഗത്തെത്തിയത്. ​’ഗണപതിവട്ടജി’ എന്നാണ് പോസ്റ്റിൽ അഭിസംബോധന ചെയ്തിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ പ്രചാരണത്തിനിടെ സുൽത്താൻ ബത്തേരിയെ ​ഗണപതിവട്ടമാക്കുമെന്ന സുരേന്ദ്രന്‍റെ വിവാ​ദം പരാമർശിച്ചാണ് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version