Kerala
കോഴിക്കോട്- മുംബൈ പ്രതിദിന വിമാനം ഇന്ന് മുതല്‍; സര്‍വീസുമായി എയര്‍ ഇന്ത്യ

കോഴിക്കോട്: എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നു മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കുന്നു. കോഴിക്കോട്ടു നിന്നു പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നു രാത്രി 10.50നുമാണ് സര്‍വീസുകള്‍. നേരിട്ടുള്ള സര്‍വീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് യാത്രാ സമയം.